Connect with us

Gulf

നടപ്പാലമില്ല: മുസഫ്ഫയില്‍ അപകടം പതിയിരിക്കുന്നു

Published

|

Last Updated

മുസഫ്ഫ: നടപ്പാലമില്ലാത്തത് കാരണം മുസഫ്ഫ സനാഇയ്യയില്‍ അപകടം പതിയിരിക്കുന്നു. റോഡ് മുറിച്ചു കടക്കുന്നതിന് ഇവിടെ നടപ്പാലമോ സീബ്രാലൈനോ ഇല്ലാത്തതാണ് അപകടത്തിന് കാരണം. സനാഇയ്യയില്‍ ചെറുതും വലുതമായി നിരവധി അപകടങ്ങളാണ് ദിവസവുമുണ്ടാകുന്നത്. അപകടത്തില്‍ അകപ്പെടുന്നവരിലധികവും സാധാരണക്കാരായ തൊഴിലാളികളാണ്. ജോലി സ്ഥലങ്ങളില്‍ നിന്നു ബസുകളിലെത്തുന്നവര്‍ റോഡിന്റെ മറുവശത്തേക്ക് പോകുന്നതിന് റോഡ് മുറിച്ച് കടക്കുകയാണ് പതിവ്. ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാത്തതാണ് അപകടത്തിന്റെ പ്രധാന കാരണം.
മണിക്കൂറുകളോളം റോഡിന്റെ അരികില്‍ കാത്തുനിന്നാല്‍ മാത്രമേ ഒരു വശത്ത് നിന്നും മറുപശത്തേക്ക് പോകുവാന്‍ കഴിയുകയുള്ളു. ക്ഷമ നശിക്കുമ്പോഴാണ് റോഡ് മുറിച്ച് കടക്കുന്നത്. സനാഇയ്യ മേഖലകളില്‍ വാഹനങ്ങളുടെ വേഗത പരിമിതപ്പെടുത്തണമെന്നാവശ്യം ശക്തമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം ഐക്കാഡ് സിറ്റിയില്‍ റോഡരുകില്‍ കാത്തുനില്‍ക്കുകയായിരുന്ന മലയാളി അമിത വേഗതയില്‍ വന്ന കാറിടിച്ചാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സനാഇയ്യ 26ലാണ് ഏറ്റവും കൂടുതല്‍ അപകടം നടക്കുന്നത്. റോഡില്‍ ആവശ്യമായ സ്ഥലങ്ങളില്‍ സീബ്രാലൈനും നടപ്പാലവും നിര്‍മിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.