Connect with us

National

ശുചിത്വ പദ്ധതിക്ക് മാധ്യമങ്ങള്‍ മികച്ച പിന്തുണ നല്‍കിയെന്ന് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതിക്ക് പിന്തുണ നല്‍കിയതിന് മാധ്യമങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. താന്‍മാത്രം ചൂലെടുത്തത് കൊണ്ട് ശുചിത്വ പദ്ധതി പൂര്‍ണമാകില്ല. മാധ്യമങ്ങള്‍ മികച്ച പിന്തുണ നല്‍കുന്നുണ്ട്. മാധ്യമങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പുതുവഴിയികള്‍ തേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശുചിത്വ ഇന്ത്യയെക്കുറിച്ചുള്ള നിരവധി ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ആരോഗ്യകരമായ നിരവധി അഭിപ്രായങ്ങള്‍ കണ്ടു. എല്ലാ മേഖലകളില്‍ നിന്നും സഹകരണം ഉണ്ടാകണം. മാധ്യമങ്ങള്‍ക്ക് ഒരു പദ്ധതിയില്‍ എത്രമാത്രം പങ്കാളിയാകാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ക്ലീന്‍ ഇന്ത്യ പദ്ധതി എന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

---- facebook comment plugin here -----

Latest