Connect with us

National

യെച്ചൂരിയുടേത് ബദല്‍ രേഖയല്ലെന്ന് സിപിഎം

Published

|

Last Updated

ന്യൂഡല്‍ഹി: സിപിഎം കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ച അടവുനത്തെ വിലയിരുത്തിയ കരട് രേഖയ്ക്ക് പകരം പിബി അംഗം സീതാറാം യെച്ചൂരി ബദല്‍ രേഖ നല്‍കിയെന്ന വാര്‍ത്ത സിപിഎം നിഷേധിച്ചു. ചില നിര്‍ദേശങ്ങള്‍ മാത്രമാണതെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. അഭിപ്രായങ്ങള്‍ കുറിപ്പായി നല്‍കാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ട്. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കും ഭേദഗതി നിര്‍ദേശിക്കാം. പിബി അംഗങ്ങള്‍ക്ക് ഒന്നിലധികം ഭേദഗതികള്‍ നിര്‍ദേശിക്കാമെന്നും എസ്ആര്‍പി അറിയിച്ചു.
കഴിഞ്ഞ 30 വര്‍ഷത്തെ പാര്‍ട്ടിയുടെ അടവുനയത്തിലെ പാളിച്ചയാണ് പാര്‍ട്ടി ദേശീയ തലത്തില്‍ തകരാന്‍ കാരണമെന്ന് കരട് രേഖയില്‍ പറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ നയമാണ് പാര്‍ട്ടിയുടെ വളര്‍ച്ച ഇല്ലാതാക്കിയതെന്ന് യെച്ചൂരി നല്‍കിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest