Connect with us

Kerala

തരൂര്‍ ശുചീകരണത്തിനിറങ്ങി

Published

|

Last Updated

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുചീകരണ പ്രവര്‍ത്തനത്തിനുള്ള ക്ലീന്‍ ചലഞ്ച് ശശി തരൂര്‍ ഏറ്റെടുത്തു. സ്വച്ഛഭാരത് യജ്ഞം മണ്ഡലത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തരൂര്‍ വിഴിഞ്ഞത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
മോദിയെ പ്രശംസിച്ചതിന് കെപിസിസിയുടെ നിര്‍ദേശപ്രകാരം ഹൈക്കമാന്റ് ശശി തരൂരിനെ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മോദിയുടെ വെല്ലുവിളി ഏറ്റെടുത്ത് തരൂര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. നാടിന്റെ വികസനത്തിനും നന്മയ്ക്കും രാഷ്ട്രീയ ഭേദമില്ലാതെ ആര്‍ക്കൊപ്പവും സഹകരിക്കുമെന്ന് ശശി തരൂര്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വച്ഛ് ഭാരത് എന്നത് ഗാന്ധിയന്‍ സങ്കല്‍പ്പമാണ്. അതുകൊണ്ട്തന്നെ അത് നടപ്പാക്കാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ മോദിക്ക് മറുപടി നല്‍കിയിരുന്നു.

Latest