Connect with us

Palakkad

കണ്ണമ്പ്ര കൊട്ടേക്കാട്ടില്‍ വീട് കുത്തിതുറന്ന് മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട്ടില്‍ ഈ മാസം 9ന് പട്ടാപകല്‍ അഭിലാഷിന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയതുമായി ബന്ധപ്പെട്ട തൃശൂര്‍ നെടുപുഴ മേല പുര വീട്ടില്‍ ദിലീപ്(34),ദിലിപിന്റെ ഭാര്യ പുതുക്കോട് മണപ്പാടം കുതിരംപറമ്പ് സുനിത(30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിലെ ഒന്നാം പ്രതിയും അഭിലാഷിന്റെ ചെറിയച്ഛനുമായ കൊട്ടേക്കാട് വാസുദേവന്‍(53)നെ ഈ മാസം 19ന് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങിനെ: മോഷണം നടത്തുന്ന വീടിന്റെ അയല്‍പക്കത്താണ് വാസുദേവന്‍ താമസിക്കുന്നത്. കെ എസ് ആര്‍ ടി സി ഡൈവറായ വാസുദേവന്‍ സംഭവദിവസം വീടും അലമാരയും കുത്തി തുറന്ന് അഭിലാഷിന്റെ ഭാര്യ വിന്‍സിയുടെ പത്തരപവന്‍ വരുന്ന സ്വര്‍ണ്ണം കവരുകയായിരുന്നു. കവര്‍ന്ന സ്വര്‍ണ്ണത്തില്‍ നാല് വളകള്‍ കുതിരം പറമ്പ് സ്വദേശി സുനിതയുടെ “ര്‍ത്താവ് ദീലിപിന്റെ സഹായത്തോടെ വടക്കഞ്ചേരിയിലെ സ്വകാര്യസ്ഥാപനത്തില്‍ പണയപ്പെടുത്തി 48,000 രൂപ വാങ്ങിച്ചു.
മോഷണം നടത്തിയ ബാക്കിയുള്ള സ്വര്‍ണ്ണം രണ്ട് ദിവസങ്ങളിലായി അ”ിലാഷിന്റെ വീടിന് സമീപത്ത് തന്നെ വാസുദേവന്‍ ഉപേക്ഷിച്ചിരുന്നു.പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോള്‍ വാസുദേവന്‍ ഈ മാസം 19ന് വടക്കഞ്ചേരി കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപം വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാസുദേവന്റെ മരണത്തെ തുടര്‍ന്ന് കേസിലെ രണ്ടാം പ്രതിയായ സുനിതയും മൂന്നാം പ്രതിയായ ദിലിപും ചേര്‍ന്ന ഇടനിലക്കാരുടെ സഹായത്തില്‍ വടക്കഞ്ചേരിയില്‍ പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുത്ത് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ വില്‍ക്കുകയായിരുന്നു. സംഭവ നടന്ന ദിവസം വാസുദേവനും സുനിതയും തമ്മില്‍ വിളിച്ച ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്.
പ്രതികളെ കോടതിയല്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ആലത്തൂര്‍ എ എസ് പി ഹരിശങ്കര്‍, സി ഐ എസ് പി സുധീരന്‍, എസ് ഐ സി രവീന്ദ്രന്‍, എ എസ് ഐമാരായ സാബുജോസഫ്, ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍ സുരേഷ് കുമാര്‍, ഡൈവര്‍ ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്‌