Connect with us

Wayanad

വിവരാവകാശ നിയമം പ്രയോജനപ്പെടുത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Published

|

Last Updated

കല്‍പ്പറ്റ: ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനും ഭരണ രംഗത്ത് സുതാര്യത ഉറപ്പ് വരുത്താനും ജനങ്ങള്‍ വിവരാവകാശ നിയമം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് പറഞ്ഞു. കേന്ദ്ര പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് വകുപ്പ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍, ദാരിദ്ര്യ ലഭൂകരണ വിഭാഗം, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കല്‍പ്പറ്റ നഗരസഭാ ടൗണ്‍ഹാളില്‍ നടത്തിയ ഇന്‍ഫര്‍മേഷന്‍ ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം പാര്‍ലമെന്റ് പാസ്സാക്കിയ ശക്തമായ നിയമങ്ങളിലൊന്നാണ് വിവരാവകാശ നിയമം. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കാതെയാവണം വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കേണ്ടത്.ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി രാജാറാം തമ്പി, എ.ഡി.എം പി.വി.ഗംഗാധരന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ഇ.കെ. സുധാകരന്‍, തുടങ്ങിയവര്‍ സംസാരിച്ചു

Latest