Connect with us

Malappuram

വൃക്കരോഗികളെ സഹായിക്കുന്നതിന് ജീവനക്കാരില്‍ നിന്നും 50 ലക്ഷം സമാഹരിക്കും

Published

|

Last Updated

മലപ്പുറം: പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന “കിഡ്‌നി പേഷന്‍സ് വെല്‍ഫയര്‍ സൊസൈറ്റി” ക്ക് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും 50 ലക്ഷം സമാഹരിക്കും. നവംബര്‍ മാസത്തില്‍ സമാഹരണം തുടങ്ങും. ഒരു ദിവസത്തെ വേതനത്തില്‍ കുറയാത്ത സംഖ്യയാണ് സംഭാവനയായി സ്വീകരിക്കുക.
നവംബര്‍ ആദ്യ വാരത്തില്‍ സംഭാവന ശേഖരിച്ച് ജില്ലാ കലക്റ്റര്‍ക്ക് കൈമാറി ജില്ലാ വികസന സമിതി യോഗത്തില്‍ സൊസൈറ്റിക്ക് കൈമാറും. വിഭവ സമാഹരണത്തിന്റെ ആദ്യ ഗഡുവായി കുടുംബശ്രീ മിഷന്‍ പിരിച്ചെടുത്ത രണ്ട് ലക്ഷം രൂപ ജില്ലാ പഞ്ചായത്തിന് കൈമാറി.
കഴിഞ്ഞ വര്‍ഷം കൂടുതല്‍ തുക സമാഹരിച്ച വകുപ്പുകള്‍ക്ക് ജില്ലാ കലക്റ്റര്‍ ഉപഹാരം നല്‍കി. 5.59 ലക്ഷം സമാഹരിച്ച കുടുംബശ്രീ മിഷനാണ് കൂടുതല്‍ തുക നല്‍കിയത്.
2.37 ലക്ഷം സമാഹരിച്ച സാക്ഷരതാ മിഷനും 2.17 ലക്ഷം സമാഹരിച്ച പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 1229 രോഗികള്‍ക്കാണ് കിഡ്‌നി പേഷന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി നിലവില്‍ സഹായം നല്‍കുന്നത്. ഇതില്‍ 898 പേര്‍ സ്ഥിരം ഡയാലിസിസ് നടത്തുന്നവരും 331 പേര്‍ വൃക്ക മാറ്റിവെച്ചവരുമാണ്. ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുന്നുണ്ട്.
വിഭവ സമാഹരണം വിജയിപ്പിക്കുന്നതിന് ചേര്‍ന്ന ജില്ലാതല വകുപ്പ് മേധാവികളുടെയും സര്‍വീസ് സംഘടനാ “ാരവാഹികളുടെയും യോഗം ജില്ലാ പഞ്ചായത്ത് പ്രസഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്റ്റര്‍ കെ.ബിജു അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, സ്ഥിരം സമിതി അധ്യക്ഷ സക്കീന പുല്‍പ്പാടന്‍, കിഡ്‌നി പേഷന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി കണ്‍വീനര്‍ ഉമ്മര്‍ അറക്കല്‍ എന്നിവര്‍ പങ്കെടുത്തു.