Connect with us

Kerala

എസ് വൈ എസ് 60- ാം വാര്‍ഷികം: പദ്ധതി ഗൈഡ് -2 പ്രകാശനം ചെയ്തു

Published

|

Last Updated

കോഴിക്കോട്: അറുപതാണ്ടിന്റെ ധന്യതയാര്‍ന്ന പാരമ്പര്യം പകര്‍ന്നു നല്‍കിയ ഊര്‍ജവുമായി എസ് വൈ എസ് വാര്‍ഷിക സമ്മേളനത്തിന്റെ പ്രത്യക്ഷ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായ ധര്‍മ പോരാളികള്‍ക്ക് വഴികാട്ടുന്ന പദ്ധതിഗൈഡ്- 2 പ്രകാശിതമായി.
2015 ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് 60- ാം വാര്‍ഷികത്തിന്റെ ആഭ്യന്തര സജ്ജീകരണത്തിന്റെയും സംഘടനാ ശാക്തീകരണത്തിന്റെയും സമയപരിധി അവസാനിക്കുന്ന രണ്ടാംഘട്ട പ്രവര്‍ത്തന പദ്ധതികളിലേക്ക് വെളിച്ചം നല്‍കുന്ന ഗൈഡ്- 2 സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിക്ക് പ്രഥമ കോപ്പി നല്‍കി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, മുസ്തഫ കോഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്റ്റേറ്റ് കമ്മിറ്റി മുതല്‍ ജില്ല, സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് ഘടകങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വൈവിധ്യമാര്‍ന്ന കര്‍മപദ്ധതിയാണ് ഗൈഡിലെ ഉള്ളടക്കം.