Connect with us

Oddnews

ലോകത്തിലെ ഏറ്റവും വിഷമേറിയ മത്സ്യം കഴിച്ച ഒരു കുടുംബത്തിലെ 11 പേര്‍ ഗുരുതരാവസ്ഥയില്‍

Published

|

Last Updated

puffer fishറിയോ ഡി ജനിറോ: ലോകത്തിലെ ഏറ്റവും വിഷമേറിയ മത്സ്യമായ പഫര്‍ഫിഷ് കറിവെച്ച് കഴ്ച്ച ഒരു കുടുംബത്തിലെ 11 പേര്‍ ഗുരുതരാവസ്ഥയില്‍. ബ്രസീലിലെ ജോസ് അഗസ്‌റ്റോയും കുടുംബാംഗങ്ങളുമാണ് ഗുരുതരാവസ്ഥയിലായത്. മത്സ്യത്തെ രുചിച്ചു നോക്കിയ ഉടനെ തന്നെ ഇവര്‍ക്ക് തളര്‍ച്ച നേരിട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

മത്സ്യ ബന്ധനത്തിന് പോയ സുഹൃത്ത് നല്‍കിയ മത്സ്യമാണ് പഫര്‍ഫിഷാണെന്ന് അറിയാതെ ജോസ് അഗസ്‌റ്റോയും കുടുംബാംഗങ്ങളും കറി വച്ച് ഭക്ഷിച്ചത്. ആദ്യ കഷണം വായില്‍ വച്ചപ്പോള്‍ തന്നെ എല്ലാവരും ഛര്‍ദിക്കാന്‍ തുടങ്ങി. 3 മുതല്‍ 5 വയസുവരെയുളള നാല് കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ആശുപത്രിയിലേക്ക് പോകാന്‍ കാര്‍ വിളിക്കാന്‍ സുഹൃത്തുക്കള്‍ പോകുന്നതിന് മുമ്പ് തന്നെ ഇവരുടെ ശരീരം തളര്‍ന്നതായും ജോസ് അഗസ്‌റ്റോയുടെ മാതാവ് പറയുന്നു.

എല്ലാവരും ഭക്ഷിക്കാന്‍ കാത്ത് നിന്നതിനാല്‍ മരിയ ഡോ കാര്‍മ ഭക്ഷിച്ചിരുന്നില്ല. പഫര്‍ഷിഷ് എന്നറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ ഒരു തുളളി വിഷം അകത്തു ചെന്നാല്‍ 24 മണിക്കൂറിനുളളില്‍ മരണം സംഭവിക്കാം. സെനഡിനുളളതിനെക്കാള്‍ 12000 മടങ്ങ് ടോക്‌സിന്‍ ഈ മത്സ്യത്തിനുളളില്‍ അടങ്ങിയിട്ടുണ്ട്.

Latest