Connect with us

Oddnews

ഉപയോഗിക്കുന്നത് ഒരു ബള്‍ബും ഫാനും; വൈദ്യുതി ബില്‍ 139.39 കോടി രൂപ

Published

|

Last Updated

electricity billചണ്ഡിഗഢ്: ആകെ ഒരു ബള്‍ബും ഫാനും പ്രവര്‍ത്തിക്കുന്ന കടയുടമക്ക് കിട്ടിയ ഒരു മാസത്തെ വൈദ്യുതി ബില്‍ 139.39 കോടി രൂപ. ഹരിയാനയിലെ സോനിപ്പത്ത് ജില്ലയിലെ ഗൊഹാന നഗരത്തിലെ ഒരു സാധാരണ പാന്‍ മസാല കച്ചവടക്കാരനായ രാജേഷിനാണ് ഞെട്ടിപ്പിക്കുന്ന വൈദ്യുതി ബില്‍ കിട്ടിയത്.

അക്കം എഴുതുമ്പോള്‍ പറ്റിയ അബദ്ധമായിരിക്കും അതെന്ന് കരുതി രാജേഷ് ആശ്വസിക്കാന്‍ നോക്കി. എന്നാല്‍, അക്ഷരങ്ങളിലും വ്യക്തമായി എഴുതി വച്ചിരുന്നു ആ തുക.

വാടക്കെടുത്ത ചെറിയ ഒരു കടയാണ് തന്റേതെന്ന് രാജേഷ് പറയുന്നു. ഒരു ബള്‍ബും ഒരു ഫാനും മാത്രമേ അവിടെയുള്ളൂ. സാധാരണ ആയിരം രൂപയില്‍ കുറഞ്ഞ ബില്ലേ വരാറുള്ളൂ. അതിനിടെയാണ് ഷോക്കടിപ്പിക്കുന്ന ഈ ബില്‍ കിട്ടിയത്.

ഉത്തര്‍ ഹരിയാന ബിജ്‌ലി വിതരണ്‍ നിഗം ആണ് ഈ ബില്‍ നല്‍കിയത്. ബില്‍ കണ്ട് ഞെട്ടിയ താന്‍ അടുത്ത ദിവസം തന്നെ വൈദ്യുതി ഓഫീസില്‍ പോയി ഇക്കാര്യം പരിശോധിക്കുമെന്ന് രാജേഷ് പറഞ്ഞു.

 

Latest