Connect with us

Gulf

അബുദാബി ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു

Published

|

Last Updated

അബുദാബി: പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന അബുദാബി ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു. ഇന്നലെ ആരംഭിച്ച ഫെസ്റ്റിവല്‍ നവംബര്‍ ഒന്നുവരെ മറീന മാളിലും, അബുദാബി എമിറേറ്റ്‌സ് പാലസിലുമാണ് അരങ്ങേറുന്നത്. ലോകത്തിലെ അറിയപ്പെടുന്ന ആര്‍ടിസ്റ്റുകളുടെയും സംവിധായകരുടെയും സിനിമകളാണ് മത്സരത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരായ സംവിധായകരും അഭിനേതാക്കളും എഴുത്തുകാരും നിരൂപകരും ഉള്‍പ്പെട്ടതാണ് മത്സര ജൂറികള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപതോളം സിനിമകള്‍ ഇന്ന് മത്സരത്തിലുണ്ടാകും.
ഇന്ത്യക്കാരായ നടന്‍ ഇര്‍ഫാന്‍ഖാന്‍, സംവിധായകന്‍ അനൂപ് സിംഗ്, ഡോക്യുമെന്ററി സംവിധായകന്‍ അമര്‍ കന്‍വാര്‍, എഴുത്തുകാരന്‍ സുബ്രഹ്മണ്യ വിശ്വനാഥ് വിവിധ വിഭാഗങ്ങളില്‍ ജൂറി അംഗങ്ങളാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുട്ടികള്‍ എന്നിവര്‍ക്ക് മത്സരം കാണുന്നതിന് പ്രത്യേകം ആനുകൂല്യമുണ്ട്.

Latest