Connect with us

Gulf

നഗരസഭക്ക് പുതിയ ആസ്ഥാനം വരുന്നു

Published

|

Last Updated

ദുബൈ: നഗരസഭക്ക് പുതിയ ആസ്ഥാനം വരുന്നു. ഗര്‍ഹൂദില്‍ 2015 പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാകും. നിര്‍മാണ പുരോഗതി, ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത വിലയിരുത്തി. അസി. ഡയറക്ടര്‍ ജനറല്‍ എഞ്ചി. അബ്ദുറാഫിയ, പദ്ധതി വിഭാഗം മേധാവി എഞ്ചി. മുഹമ്മദ് നൂര്‍ മശ്‌റൂം തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
5.3 കോടി ദിര്‍ഹം ചെലവു ചെയ്താണ് ആസ്ഥാനം. പരിസ്ഥിതി സൗഹൃദ കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 10 നിലകെട്ടിടത്തിന് സമീപം നിരവധി പാര്‍ക്കിംഗുകള്‍ ഉണ്ടാകും.

 

---- facebook comment plugin here -----

Latest