Connect with us

Gulf

മരൂഭൂമിയില്‍ സഞ്ചരിക്കാവുന്ന ബൈക്കുമായി സ്വദേശി സംഘം

Published

|

Last Updated

ദുബൈ: ഏത് പ്രതികൂല സാഹചര്യത്തിലും മരുഭൂമിയിലൂടെ സുഗമമായി സഞ്ചരിക്കാവുന്ന ബൈക്കുമായി സ്വദേശികളായ മൂവര്‍ സംഘം. സൂഹൃത്തുക്കളായ മൂന്നു പേരാണ് സലൂക്കിയെന്ന പേരില്‍ രാജ്യത്തെ ആദ്യ ഇലക്ട്രോണിക് ഡസേര്‍ട്ട് ബൈക്ക് രൂപകല്‍പന ചെയ്തിരിക്കുന്നത്. മണല്‍ക്കാടിനെ കീഴ്‌പ്പെടുത്താനായി വീതികൂടിയ ടയറുകള്‍ ഉള്‍പ്പെടുത്തിയാണ് മണിക്കൂറില്‍ മരുഭൂമിയിലൂടെ പരമാവധി 93 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ബൈക്ക് ഇവര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
ബൈക്കിന്റെ ശരാശരി വേഗം 80 കിലോമീറ്ററാണ്. 4×4 നാലു ചക്രവാഹനങ്ങള്‍ മാത്രം അശ്വമേധം നയിച്ച മരുഭൂമിയുടെ വന്യതയിലാണ് ഇവര്‍ പുതിയ പരീക്ഷണത്തിനായി ബൈക്കുമായി എത്തി വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. ഫഹദ് ഹാരിബാണ് സുഹൃത്തുക്കളായ സഊദ് ഖൂരിക്കും അലി അല്‍ മദനിക്കുമൊപ്പം ഇത്തരം ഒരു വാഹനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ഇലട്രോണിക് ബൈക്കായതിനാല്‍ ശബ്ദമില്ലെന്നത് മരുഭൂമിയില്‍ കഴിയുന്ന ജീവികളെ അടുത്തു കാണാനും ഒപ്പം അവയുടെ സൈ്വര്യജീവിതത്തിന് ഭംഗംവരാതിരിക്കാനും സഹായിക്കും. ബൈക്കുമായി സഞ്ചരിക്കവേ മരുഭൂമിയില്‍ ജീവിക്കുന്ന കുറുക്കനെ കാണാന്‍ സാധിച്ചെന്നും അതുവരെ പലപ്പോഴും അവയുടെ ശബ്ദം മാത്രമാണ് കേട്ടിരുന്നതെന്നും എഞ്ചിനിയറും 33 കാരനുമായ ഹാരിബ് സന്തോഷത്തോടെ വെളിപ്പെടുത്തി.
ധാരാളം മരുഭൂ മുയലുകളെയും അരണകളെയും കാണാനായി. ഇക്കാലമത്രയും യു എ ഇയില്‍ ജീവിച്ചിട്ട് അത്തരം ഒരു കാഴ്ച കാണാനായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് സുഹൃത്തുക്കളായ മൂവര്‍ സംഘം ബൈക്ക് രൂപകല്‍പന ചെയ്തത്. അഞ്ചു മോഡലുകൡ ഇവ നിര്‍മിച്ചിട്ടുണ്ട്. ഏറ്റവും പരുക്കനായ പ്രതലങ്ങളില്‍ ഓടാവുന്ന സലൂകി, സ്‌പോട്ടിയര്‍ സ്‌റ്റെല്‍ത്ത് സലൂകി, ക്രൂയിസ് ബൈക്കുകളോട് കിടപിടിക്കുന്നത് തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. 38,000 ദിര്‍ഹം വരെയാണ് ഇവയുടെ വില. ഇതുവരെ 50 ബൈക്കുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് വില്‍പന നടത്തിയതായും ഫഹദ് ഹാരിബ് വെളിപ്പെടുത്തി.

 

Latest