Connect with us

Kozhikode

സൗജന്യ മെഡിക്കല്‍ ക്യാമ്പും ജീവിതശൈലി രോഗനിര്‍ണയവും

Published

|

Last Updated

ബാലുശ്ശേരി: മര്‍കസ് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പൂനൂര്‍ ഹോസ്പിറ്റലിന്റെയും ഹെല്‍ത്ത് കെയര്‍ സൊസൈറ്റിയുടെയും സഹകരണത്തോടെ മര്‍കസ് പബ്ലിക് സ്‌കൂളില്‍ നാളെ രാവിലെ 8.30 മുതല്‍ 12 മണി വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പും ജീവിതശൈലി രോഗനിര്‍ണയവും നടക്കും. ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. എ കെ മൊയ്തീന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ പുരുഷന്‍ കടലുണ്ടി എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യാതിഥിയായിരിക്കും.