Connect with us

Kozhikode

പുലോട്ട് അബ്ദുല്ല ഹാജിക്ക് നാട് യാത്രാമൊഴി നല്‍കി

Published

|

Last Updated

മുക്കം: പുലോട്ട് അബ്ദുല്ലഹാജിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനും മഹല്ല് കാരണവരുമായ അബ്ദുല്ലഹാജിയുടെ ജനാസ നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ചെറുപ്പം മുതല്‍ പൊതുരംഗത്തും ദീനി സേവന മേഖലയിലും സജീവമായിരുന്നു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന കുട്ടിക്കൃഷ്ണന്‍ നായര്‍ക്കൊപ്പം ചേര്‍ന്ന് വിവിധ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ പങ്കാളിയായി. പ്രശ്‌നങ്ങളും പരാതികളുമായി വന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രശ്‌ന പരിഹാരം നല്‍കുന്ന കോടതിയായിരുന്നു ഹാജിയുടെ വീട്.
നാട്ടിലെ പൊതു വേദിയായ മഹല്ല് കമ്മിറ്റി പ്രസിഡന്റായി ഏറെക്കാലം പ്രവൃത്തിച്ചു. ഉന്നത പണ്ഡിതന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കളന്‍തോട് അല്‍ഹുദ, കമ്പനി മുക്ക് അല്‍ഖമര്‍, തുങ്ങുംപാറ ബാഖിയാത്ത്, സി എം വി എം സുന്നി സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ താങ്ങും തണലുമായിരുന്നു അദ്ദേഹം. നാട്ടില്‍ ജാതി മത ഭേദമന്യേ എല്ലാവരും അംഗീകാരം നല്‍കിയ വ്യക്തിയായിരുന്നു. എല്ലാരോടും സൗമ്യമായി മാത്രം പെരുമാറിയ പരേതന്റെ മരണ വാര്‍ത്തയറിഞ്ഞ് ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്.
സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സമസ്ത താലൂക്ക് പ്രസിഡന്റ് അബ്ദുല്‍ ലത്വീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കലാം മാവൂര്‍, സ്വാലിഹ് തുറാബ് തങ്ങള്‍, അഡ്വ. പി ടി എ റഹീം എം എല്‍ എ, വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ തുടങ്ങിയ പ്രമുഖര്‍ മയ്യിത്ത് സന്ദര്‍ശിച്ചു. അനുശോചന യോഗം ഇന്ന് വൈകീട്ട് ഈസ്റ്റ് മലയമ്മ പാറമ്മലില്‍ നടക്കും.

Latest