Connect with us

Kozhikode

ബാലുശ്ശേരി മുക്ക് ജംഗ്ഷനി്ല്‍ മലിനജലം കെട്ടിക്കിടക്കുന്നു

Published

|

Last Updated

ബാലുശ്ശേരി: താലൂക്ക് ആശുപത്രി കവാടത്തിനു സമീപം റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. ബാലുശ്ശേരിമുക്ക് ജംഗ്ഷനിലാണ് ഏറെ നാളായി മലിനജലം കെട്ടിക്കിടക്കുന്നത്. കോഴിക്കോട്-ബാലുശ്ശേരി സംസ്ഥാന പാതയുടെയും കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയുടെയും ഇരുവശങ്ങളിലുള്ള ഓവുചാലുകള്‍ അടഞ്ഞുകിടക്കുന്നതാണ് വെള്ളക്കെട്ടിനു കാരണം. മഴപെയ്യുന്നതോടെ ഈ ഭാഗങ്ങളില്‍ നിന്നുള്ള മലിനജലം കുത്തിഒഴുകി റോഡില്‍ കെട്ടിനില്‍ക്കുകയാണ്. സംസ്ഥാന പാതയില്‍ ബസ്സിറങ്ങുന്ന രോഗികളും കാല്‍നട യാത്രക്കാരും ആശുപത്രിയിലേക്കും മറ്റും ഈ മലിനജലത്തിലൂടെ ചവിട്ടിയാണ് പോകുന്നത്. വാഹനങ്ങള്‍ ചീറിപ്പായുന്നത് കാരണം സമീപത്തെ കടകളിലേക്കും മലിനജലം തെറിക്കുന്നതായി വ്യാപാരികള്‍ പറയുന്നു.

Latest