Connect with us

Malappuram

ആരാധനാലയ നിര്‍മാണത്തിന് അനുമതി വാങ്ങണം

Published

|

Last Updated

മലപ്പുറം: ആരാധനാലയങ്ങളുടെ നിര്‍മാണത്തിനും പുനര്‍ നിര്‍മാണത്തിനും ജില്ലാ ഭരണ കൂടത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. നിര്‍മാണം കഴിഞ്ഞ ആരാധനാലയം ക്രമവത്ക്കരിക്കുന്നതിനും വില്ലേജ് റിക്കാര്‍ഡ് പ്രകാരം നഞ്ച (നിലം)/ നെല്‍ വയല്‍ വിഭാഗത്തില്‍പ്പെടുന്ന വസ്തുവിലെ നിര്‍മാണത്തിനും അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ തദ്ദേശ ഭരണാധികാരികള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കേണ്ടതില്ല. അനധികൃത നിര്‍മാണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest