Connect with us

Malappuram

വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയ സംഭവം: ചൈല്‍ഡ് ലൈന്‍ മൊഴിയെടുത്തു

Published

|

Last Updated

കോട്ടക്കല്‍: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി വിദ്യാര്‍ഥിനിക്ക് പരുക്കേറ്റ സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൊഴിയെടുത്തു. കോട്ടൂര്‍ എ കെ എം എച്ച് എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് കഴിഞ്ഞ ദിവസം കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളിലെ പ്രധാനധ്യാപകനെതിരായി കുട്ടി മൊഴി നല്‍കിയിരുന്നു. ഇന്നലെ പ്രധാനധ്യാപകന്‍, സ്‌കൂള്‍ അധ്യാപകര്‍, സഹപാഠികളില്‍ എന്നിവരില്‍ നിന്നെല്ലാം അധികൃതര്‍ മൊഴിയെടുത്തു. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള നടപടികള്‍ മാത്രമാണ് അധ്യാപകന്‍ സ്വീകരിച്ചെതെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും കുട്ടിയുടെ കുടുംബ പശ്ചാത്തലവും മറ്റും പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും മൊഴി രേഖപ്പെടുത്തിയ അന്‍വര്‍ കാരക്കാടന്‍, രാജുകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

Latest