Connect with us

Malappuram

സി ബി എസ് ഇ ജില്ലാ കലോത്സവം: നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ മുന്നില്‍

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂരില്‍ നടന്നുവരുന്ന സി ബി എസ് ഇ മലപ്പുറം സഹോദയ ജില്ലാ കലോത്സവത്തില്‍ ആദ്യ രണ്ടു ദിവസത്തെ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ 325 പോയിന്റുമായി മുന്നേറുന്നു.
കോട്ടക്കല്‍ സേക്രട്ട് ഹേര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 268 പോയിന്റുമായി രണ്ടാമതും കരിപ്പൂര്‍ എയര്‍പോര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമുണ്ട്. എയര്‍പോര്‍ട്ട് സ്‌കൂളിന് 229 പോയിന്റാണുള്ളത്.
മത്സരം രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ഓഫ് സ്‌റ്റേജ് ഇനങ്ങള്‍ മിക്കതും പൂര്‍ത്തിയായി. ഇന്ന് നാടോടി നൃത്തം, സംഘനൃത്തം, മോഹിനിയാട്ടം, ഭരതനാട്യം, മോണോ ആക്ട്, മിമിക്രി തുടങ്ങിയവ നടക്കും. നാളെ മത്സര പരിപാടികള്‍ സമാപിക്കും. നാടകം, ഓട്ടന്‍ തുള്ളല്‍, കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട്, തിരുവാതിരകളി, മാര്‍ഗം കളി തുടങ്ങിയവയാണ് നാളെ നടക്കുക.

---- facebook comment plugin here -----

Latest