Connect with us

Kozhikode

ബൈപ്പാസിന്റെ അവസാന ഭാഗത്ത് പ്രവേശനം നിയന്ത്രിക്കും

Published

|

Last Updated

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസ് റോഡില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 586 വാഹനാപകടങ്ങള്‍ നടക്കുകയും 117 പേര്‍ മരിക്കുകയും ചെയ്തു. ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാനായി ബൈപ്പാസിന്റെ പൂളാടിക്കുന്ന് – വെങ്ങളം ഭാഗത്ത് ഇരുഭാഗങ്ങളിലും സര്‍വീസ് റോഡുകളും അണ്ടര്‍ പാസുകളും നിര്‍മിച്ച് ബൈപ്പാസിലേക്ക് നേരിട്ടുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു.
ബൈപ്പാസിന്റെ പൂളാടിക്കുന്ന് – രാമനാട്ടുകര ഭാഗത്തും ഈ മാതൃകയില്‍ സര്‍വീസ് റോഡുകളും അണ്ടര്‍ പാസുകളും നിര്‍മിക്കാന്‍ സര്‍ക്കാറിന് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. ബൈപ്പാസിന് 45 മീറ്റര്‍ വീതിയില്‍ സ്ഥലമുള്ളതിനാല്‍ വികസനം എളുപ്പമാകും. നാല് വരിപ്പാതയും ഇരുഭാഗത്തും സര്‍വീസ് റോഡും വിഭാവന ചെയ്താണ് ഇത്രയും സ്ഥലമേറ്റെടുത്തത്.

 

Latest