Connect with us

Malappuram

ഇന്‍സ്പയര്‍ 2014': കമ്മ്യൂനിറ്റി സര്‍വേ തുടങ്ങി

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്ത് “പ്രതീക്ഷാ” പദ്ധതിയുടെയും സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ് (എസ് ഐ എം സി) ന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന “ഇന്‍സ്പയര്‍ 2014” നോടനുബന്ധിച്ചുള്ള കമ്മ്യൂനിറ്റി സര്‍വേ തുടങ്ങി.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കിയാണ് “ഇന്‍സ്പയര്‍ 2014” നടത്തുന്നത്. പ്രത്യേക പരിശീലനം നേടിയ 120 പേരുടെ നേതൃത്വത്തിലാണ് മലപ്പുറം ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമായി രണ്ട് ദിവസത്തെ സര്‍വെ നടത്തുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് സര്‍വെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു പതാക ഉയര്‍ത്തി.
ജനറല്‍ കണ്‍വീനര്‍ സലിം കുരുവമ്പലം അധ്യക്ഷത വഹിച്ചു.
ഇന്‍സ്‌പെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്‌ടോബര്‍ 25 ന് നഗരസഭാ ടൗണ്‍ഹാളില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിക്കും. രക്ഷിതാക്കള്‍ക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം, സ്‌പെഷ്യല്‍ എംപ്ലോയീസ് മീറ്റ്, വ്യവസായ സംരംഭക സംഗമം, പ്രദര്‍ശനം തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനവും ടൗണ്‍ഹാളില്‍ നടക്കും.

---- facebook comment plugin here -----

Latest