Connect with us

Thrissur

ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സന്ദേശ യാത്ര തുടങ്ങി

Published

|

Last Updated

തൃശൂര്‍: ബേക്കേഴ്‌സ് സോസിയേഷന്റെ നേതൃത്വത്തില്‍ തൃശൂരില്‍ ഈ മാസം 30, 31, നവംബര്‍ ഒന്ന് തിയതികളില്‍ സംഘടിപ്പിക്കുന്ന കേക്കിന്‍കാട് പൂരം ബേക്ക് എക്‌സ്‌പോ 2014ന്റെയും സംസ്ഥാന സമ്മേളനത്തിന്റെയും ഭാഗമായി രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാ സന്ദേശ യാത്രക്ക് തുടക്കമായി.
കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ ഡെപ്യൂട്ടി മേയര്‍ പി വി സരോജിനി ജില്ലാ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. ബേക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് വി ആര്‍ സുബ്രഹ്മണ്യനാണ് ആദ്യദിനത്തില്‍ സന്ദേശ യാത്ര യിരിക്കുന്നത്. രണ്ടാം ദിവസം ജില്ലാ പ്രസിഡന്റ് എം കെ ജയപ്രകാശ് സന്ദേശ യാത്ര നയിക്കും. ശനിയാഴ്ച കൈപ്പമംഗലത്ത് സന്ദേശയാത്ര സമാപിക്കും. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സന്ദേശയാത്ര പ്രചാരണം നടത്തുമെന്നും മധുരം വിതരണം ചെയ്യുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ബേക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കിരണ്‍ എസ് പാലയ്ക്കല്‍, ബിജു ജോസ്, ജില്ല ജനറല്‍ സെക്രട്ടറി എം വി നവീന്‍, പി എം ഇബ്‌റാഹീം, പ്രസിഡന്റ് ജെന്‍സണ്‍ ജെ ആളൂര്‍, സെക്രട്ടറി പി ജെ ടോണി, തൃശൂര്‍ ജില്ലാ സെക്രട്ടറി ഹെന്നി ജോസഫ്,് ടി പി ഗോപകുമാര്‍, പി ടി റിജൊ പങ്കെടുത്തു.

Latest