Connect with us

Palakkad

കെ എസ് ആര്‍ ടി ഡ്രൈവര്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു

Published

|

Last Updated

പാലക്കാട്: മേലുദേ്യാഗസ്ഥരുടെ മാനസികപിഡനം മൂലം കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കിടെ ബസില്‍ കുഴഞ്ഞു വീണു. ബസ് വഴിയില്‍ നിര്‍ത്തി യാ്രതക്കാരും സമിപത്തെ ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയിലായ ജീവനക്കാരനെ കെഎസ്ആര്‍ടിസി അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപം.
പാലക്കാട് ഡിപ്പോയിലെ സോമസുന്ദരന്‍ ആണ് ഇന്നലെ രാവിലെ മുനിസിപ്പല്‍ ഓഫിസിനു മുമ്പില്‍ ബസ് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം മൂലം സീറ്റില്‍ കുഴഞ്ഞു വീണത്. ഉടനെ യാത്രക്കാര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയ.യിരുന്നു.
പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കുള്ള ബസിലാണ് സംഭവം. ഹൃദ്രോഗിയായ സോമസുന്ദരനെ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ വെച്ച് ചെക്കിങ്ങ് ഇന്‍സ്‌പെക്ടര്‍ കാജാഹുസൈന്‍ അധിക്ഷേപിക്കുകയും പിടിച്ച് തള്ളുകയും ചെയ്തിരുന്നുവത്രേ.
വിവരം സ്‌ക്വാഡ് ഹെഡിനെ അറിയിച്ചെങ്കിലും നടപടിയെടുക്കാതെ ഡ്രൈവറെ നിര്‍ബന്ധിച്ച് ബസ് എടുപ്പിക്കുകയായിരുന്നു. ഇതിനു മുമ്പും പലതവണ ഇതേ ഉദേ്യാഗസ്ഥന്‍ സോമസുന്ദരനോട് വൈരാഗ്യപൂര്‍വം പെരുമാറിയിരുന്നു.
ഇക്കാര്യം യൂനിറ്റ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. ഇന്നലെ രാവിലെ ഡ്യൂട്ടിക്കിടെ ഡ്രൈവര്‍ ബസില്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായിട്ടും ഉച്ച കഴിയുന്നതുവരെ കെ എസ് ആര്‍ ടി സി അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ കെ എസ് ടി ഇ എസ് (ബിഎംഎസ്), കെഎസ്ടി ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നി സംഘടനകള്‍ പ്രതിഷേധിച്ചു. കുറ്റക്കാരായ മേലുദേ്യാഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് നേതാക്കളായ എസ് അമര്‍നാഥ്, സി അനീഷ്, സുരേഷ്‌കൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Latest