Connect with us

Palakkad

രോഗികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല

Published

|

Last Updated

മണ്ണാര്‍ക്കാട്: ആരോഗ്യ വകുപ്പിന്റെ മാതൃ സുരക്ഷാ പദ്ധതിയായ ജനനി സുരക്ഷാ യോജനാ പദ്ധതി മണ്ണാര്‍ക്കാട് അവതാളത്തില്‍. ദാരിദ്ര രേഖക്ക് താഴെയുളള സ്ത്രീകള്‍ക്ക് രണ്ടു പ്രസവത്തോടനുബന്ധിച്ചുളള ചികിത്സയും പ്രസവ ശേഷം വീട്ടിലേക്ക് പോവാനുളള വാഹന വാടകയുള്‍പ്പടെ നല്‍കിയിരുന്ന പദ്ധതിയാണ് ഫണ്ടില്ലാത്തതിന്റെ പേരില്‍ മണ്ണാര്‍ക്കാട് അവതാളത്തിലായിരിക്കുന്നത്.
സാധാരണക്കാരും ദാരിദ്ര രേഖക്ക് താഴെയുളള നിരവധിപേരാണ് പ്രസവ ചികിത്സക്കായി താലൂക്ക് ആസ്പത്രിയിലെത്തുന്നത്. നേരത്തെ ദാരിദ്ര രേഖക്ക് താഴെയുളള ഗ്രാമ പ്രദേശത്തുളളവര്‍ക്ക് 1000 രൂപയും നഗര പ്രദേശങ്ങളിലുളളവര്‍ക്കും 900 രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 1000 രുപയും സഹായധനവും നല്‍കിയിരുന്നു. വീട്ടില്‍ വെച്ച് പ്രസംവം നടക്കുന്നവര്‍ക്ക് 500 രൂപയും നല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഫണ്ടില്ലെന്ന കാരണത്താല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എന്‍.ആര്‍.എച്ച്.എം പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് മുഖേനെയാണ് തുക അനുവദിച്ചിരുന്നത്. മുടങ്ങി കിടക്കുന്ന ആനുകൂല്യം പുനസ്ഥാപിക്കണമെന്നാണ് സാധാരണക്കാരായ രോഗികളുടെ ആവശ്യം.

---- facebook comment plugin here -----

Latest