Connect with us

Wayanad

കള്ളത്തോക്ക് നിര്‍മാണം: ഒരാള്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: ചേരമ്പാടി ചപ്പംതോട്ടെ കള്ളതോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലിസ് അറസ്റ്റു ചെയ്തു. മണ്ണുവയല്‍ കുങ്കൂര്‍മൂല സ്വദേശി രാജേഷിനെ(32)യാണ് എസ്.പിയുടെ നിര്‍ദേശ പ്രകാരം അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സോമനെ(49) ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിനെ അറസ്റ്റു ചെയ്തത്.
സോമനില്‍ നിന്നും രാജേഷ് തോക്ക് വാങ്ങിയിരുന്നു. ഇയാളില്‍ നിന്നും തോക്ക് വാങ്ങിയവരെ കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരേയും റിമാന്റ് ചെയ്തു.
നീലഗിരി എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഡല്ലൂര്‍ ഡി.വൈ.എസ്.പി ഗോപിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം സോമന്റെ വീട്ടില്‍ കള്ളത്തോ ക്ക് നിര്‍മാണം കണ്ടെത്തിയത്. തോക്ക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും പൊലിസ് പിടിച്ചെടുത്തിരുന്നു. ഇനിയും പ്രതികളുണ്ടെ ന്നാണ് സൂചന.

Latest