Connect with us

Kasargod

അറവുമാലിന്യങ്ങള്‍ വഴിവക്കില്‍; ദുര്‍ഗന്ധം സഹിക്കാനാവാതെ നാട്ടുകാര്‍

Published

|

Last Updated

ആലംപാടി: ആലംപാടി എരിയപ്പാടി മദ്ക്കത്തില്‍ എന്ന സ്ഥലത്ത് ജനങ്ങള്‍ തിങ്ങി താമസിക്കുന്ന സ്ഥലത്തിനോട് ചേര്‍ന്നുള്ള വഴിയോരത്ത് രണ്ട് ദിവസം മുമ്പ് 15 ചാക്കിലേറെ മാലിന്യങ്ങള്‍ രാത്രി സമയത്ത് കൊണ്ടിടുകയും ഇപ്പോള്‍ ചീഞ്ഞ് നാറി ദുര്‍ഗന്ധം പരത്തുകയുമാണ്.
കാക്കകള്‍ മാലിന്യം കൊത്തിയെടുത്ത് സമീപത്തെ വീടുകളിലെ കിണറുകളിലും മറ്റും കൊണ്ടിടാന്‍ തുടങ്ങിയിട്ടുണ്ട്. ചുറ്റുവട്ടത്ത് താമസിക്കുന്നവര്‍ക്ക് ദുര്‍ഗന്ധം മൂലം തലകറക്കവും ചര്‍ദ്ദിയും അനുഭവപ്പെടുന്നു.
പ്രദേശത്തിനടുത്തു കൂടി ഒഴുകുന്ന മധുവാഹിനിപ്പുഴയുടെ കൈവരി കൂടിയായ ചോലയിലും മാലിന്യങ്ങള്‍ തള്ളിയിട്ടുണ്ട്. ഇത് അടുത്തു നില്‍ക്കുന്ന വീടുകള്‍ക്കു പുറമെ സമീപത്തെ ആരാധനാലയത്തിലെത്തുന്നവര്‍ക്കു പോലും വിഷമമുണ്ടാക്കുന്നു. ഈ നില തുടര്‍ന്നാല്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയേറെയാണ്. ജനവാസ സ്ഥലത്ത് അറവ് മാലിന്യങ്ങള്‍ നിക്ഷേപിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റവാളികളെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പരാതി നല്‍കിയിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest