Connect with us

Kasargod

നളിന്‍ സത്യന് സഅദിയ്യയുടെ അനുമോദനം നാളെ

Published

|

Last Updated

ദേളി: ആറക്ഷരം മാത്രമുള്ള കീബോര്‍ഡ് കണ്ടുപിടിച്ച് ഗൂഗിളിന്റ അംഗീകാരം നേടിയ സഅദിയ്യ സയന്‍സ് കോളജ് വിദ്യാര്‍ഥി നളിന്‍ സത്യന് ജാമിഅ സഅദിയ്യയുടെ അവാര്‍ഡ്ദാനവും അനുമോദന സംഗമവും നാളെ നടക്കും.
രാവിലെ സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഡോ. എന്‍ എ മുഹമ്മദിന്റെ അധ്യക്ഷതിയല്‍ എം എ അബ്്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനവും അവാര്‍ഡ് ദാനവും നടത്തും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരിക്കും. എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്്ദുറസ്സാഖ്, സഅദിയ്യ പ്രിന്‍സിപ്പള്‍ എ കെ അബ്്ദുറഹ്്മാന്‍ മുസ്്‌ലിയാര്‍, എ പി അബ്്ദുല്ല മുസ്്‌ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, മുല്ലച്ചേരി അബ്്ദുറഹ്്മാന്‍ ഹാജി, മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ലായി സഅദി, ഡോ. പി എ അഹ്്മദ് സഈദ്, കെ കെ ഹുസൈ ന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, സിദ്ദീഖ് സിദ്ദീഖി തുടങ്ങിയവര്‍ സംബന്ധിക്കും.