Connect with us

Kasargod

ഹൈക്കോടതി സൗജന്യ നിയമ സേവനങ്ങള്‍ നല്‍കുന്നു

Published

|

Last Updated

കാസര്‍കോട്: സംസ്ഥാന ഹൈക്കോടതിയുടെ ലീഗല്‍ സര്‍വീസ് കമ്മിറ്റി വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ നിയമ സേവനങ്ങള്‍ നല്‍കുമെന്ന് കമ്മിറ്റി സെക്രട്ടറി അറിയിച്ചു.
ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍, പട്ടികജാതി-പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ നിയമ സേവനം ലഭ്യമാക്കും. മനുഷ്യക്കടത്തിനിരയാക്കപ്പെട്ട ആള്‍ അഥവാ ബേഗാര്‍ പോലെ കൂലി കൂടാതെ, തൊഴിലെടുക്കാന്‍ നിര്‍ബന്ധിതനായ ആള്‍, അന്ധര്‍, കാഴ്ചക്കുറവുള്ളവര്‍, കുഷ്ഠരോഗങ്ങളില്‍നിന്നും സുഖം പ്രാപിച്ചും അവശത അനുഭവിക്കുന്നവര്‍, കേള്‍വിക്കുറവുള്ളവര്‍, അസ്ഥി സംബന്ധമായ വൈകല്യമുള്ളവര്‍, ബുദ്ധിവളര്‍ച്ചയില്ലാത്തവര്‍, മറ്റു മാനസിക വൈകല്യമുള്ളവര്‍, കൂട്ട ദുരന്തം, വംശീയകലാപം, ജാതീയ അതിക്രമങ്ങള്‍, വരള്‍ച്ച, വെള്ളപ്പൊക്കം, ഭൂകമ്പം അല്ലെങ്കില്‍ മറ്റു പ്രകൃതി ദുരന്തങ്ങള്‍ ഇവയ്ക്ക് ഇരയായവര്‍, വ്യവസായ തൊഴിലാളി എന്നിവര്‍ക്കും സൗജന്യ നിയമ സേവനം ലഭിക്കും.
വ്യഭിചാര നിരോധനം നിയമം പ്രകാരം കസ്റ്റഡിയില്‍ വെക്കപ്പെട്ട ആള്‍ അഥവാ 1986 ലെ ജുവനൈല്‍ ഹോമില്‍ ഉള്ള ആള്‍, മനോരോഗ ആശുപത്രിയില്‍ അല്ലെങ്കില്‍ മനോരോഗ ചികിത്സ ചെയ്യുന്ന നഴ്‌സിംഗ് ഹോമിലുള്ള ആള്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഈ നിയമസേവനം ലഭിക്കും. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ആള്‍ സൗജന്യ ഉപദേശം ലഭിക്കുന്നതിനോ, കേസ് വാദിക്കുന്നതിന് അഭിഭാഷകന്റെ സേവനം സൗജന്യമായി ലഭിക്കുന്നതിനോ താല്‍പ്പര്യമുള്ളവര്‍ ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈക്കോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറിയെ സമീപിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട വിലാസം സെക്രട്ടറി, ഹൈക്കോര്‍ട്ട് ലീഗല്‍ സര്‍വീസസ് കമ്മിറ്റി, ഹൈക്കോര്‍ട്ട് ബില്‍ഡിംഗ്(രണ്ടാം നില), എറണാകുളം-31 ഫോണ്‍ 0484 2562211, 2562231, 2106356.

 

Latest