Connect with us

International

മസ്ജിദുല്‍ അഖ്‌സയില്‍ ജൂതരെയും പ്രാര്‍ഥനക്ക് അനുവദിക്കില്ലെന്ന് ഇസ്‌റാഈല്‍

Published

|

Last Updated

ജറൂസലം: ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ പള്ളി കോമ്പൗണ്ടില്‍ ജൂതരെ പ്രാര്‍ഥിക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്‌റാഈല്‍. മസ്ജിദ് കൊമ്പൗണ്ടില്‍ നിലവിലുള്ള അവസ്ഥക്ക് മാറ്റം വരുത്താന്‍ ഉദ്ദേശ്യമില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വക്താവ് അറിയിച്ചു. നിരവധി തവണ ഇസ്‌റാഈലും ഫലസ്തീനികളും തമ്മില്‍ ഇവിടെ സംഘര്‍ഷം നടന്നിരുന്നു. ജൂതരെ പ്രാര്‍ഥിക്കാന്‍ അനുവദിക്കുകയും അതേസമയം ഫലസ്തീനികളായ ആളുകള്‍ക്ക് ഇവിടേക്ക് പ്രവേശം നിഷേധിക്കുകയും ചെയ്യുന്ന ഇസ്‌റാഈല്‍ നടപടി വിമര്‍ശം ക്ഷണിച്ചുവരുത്തിയിരുന്നു.
അടുത്തിടെ അല്‍ അഖ്‌സ പള്ളിയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ഇസ്‌റാഈല്‍ മനപ്പൂര്‍വം സൃഷ്ടിക്കുന്നതാണെന്നാണ് ഫലസ്തീനികള്‍ പറയുന്നത്.
അനധികൃതമായി കൈയേറിയ ഫലസ്തീന്‍ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ ഇസ്‌റാഈല്‍ ശ്രമം നടത്തുന്നത്. അന്താരാഷ്ട്ര സമൂഹവും യു എന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂവെന്നും ഉണര്‍ത്തിയിരുന്നു.