Connect with us

Health

ശരീരസൗന്ദര്യത്തിന് മാതള ജ്യൂസ്

Published

|

Last Updated

ശരീരസൗന്ദര്യ സംരക്ഷണം എല്ലാവരുടേയും വലിയ ആഗ്രഹമാണ്. മധ്യവയസ്‌കര്‍ പൊതുവെ ശരീരത്തിന്റെ ആകര്‍ഷണീയത നഷ്ടമാവുന്നതില്‍ ആകുലപ്പെടുന്നവരാണ്. വയറ് തൂങ്ങുന്നതും ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളും പലരേയും അലട്ടാറുണ്ട്. ഇതിനൊരു പരിഹാരമാണ് പതിവായി മാതള ജ്യൂസ് കുടിക്കുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. എഡിന്‍ബറോ സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇത് പുറത്തുവന്നത്.

നിശ്ചിത അളവ് മാതള ജ്യൂസ് ഒരുമാസം കഴിച്ച വ്യക്തികളുടെ അടിവയറ്റില്‍ കൊഴുപ്പുകോശങ്ങള്‍ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ. അവരില്‍ രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായി. അതോടെ ഹൃദ്‌രോഗം, പക്ഷാഘാതം, വൃക്കരോഗം, മുതലായവ വരാനുള്ള സാധ്യതയും വളരെ കുറഞ്ഞു. എന്‍ ഇ എഫ് എ എന്നറിയപ്പെടുന്ന രക്തത്തിലെ ഫാറ്റി ആസിഡിന്റ അളവിനെ കുറ്ക്കുന്നതിലൂടെയാണ് ഈ നേട്ടങ്ങളെല്ലാം ഉണ്ടാവുന്നത്.

Latest