Connect with us

Oddnews

ലോക കോടീശ്വരന്റെ അന്ത്യം വൃദ്ധസദനത്തില്‍

Published

|

Last Updated

bunker huntടെക്‌സാസ്: ഒരു കാലത്ത് ലോകത്തെ എണ്ണപ്പെട്ട കോടീശ്വരന്‍മാരില്‍ ഒരാളായിരുന്ന നെല്‍സണ്‍ ബങ്കര്‍ ഹണ്ടിന്റെ അന്ത്യം വൃദ്ധസദനത്തില്‍. 1970 കാലഘട്ടത്തില്‍ ലോകത്തെ കോടീശ്വരന്‍മാരില്‍ പ്രധാനിയായിരുന്നു ബങ്കര്‍ ഹണ്ട്. 1600 കോടി ഡോളറായിരുന്നു ബങ്കര്‍ ഹണ്ടിന്റെ ആസ്തി. എഴുപതുകളില്‍ ലിബിയയില്‍ 80 ലക്ഷം ഏക്കര്‍ എണ്ണപ്പാടം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിന് പുറമെ ലോകമൊട്ടാകെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരം, ആയിരക്കണക്കിന് പന്തയക്കുതിരകള്‍ തുടങ്ങിയവയും ഹണ്ടിനുണ്ടായിരുന്നു.

മുഅമ്മര്‍ ഗദ്ദാഫി ലിബിയയില്‍ അധികാരത്തിലെത്തിയതോടെ എണ്ണപ്പാടങ്ങള്‍ ദേശസാല്‍ക്കരിച്ചത് ഹണ്ടിന് വന്‍ തിരിച്ചടിയായി. പിന്നീട് വെള്ളി വ്യാപാര മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ആ മേഖലയിലും വന്‍ വളര്‍ച്ച നേടി. എണ്‍പതുകളില്‍ വെള്ളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ ഈ മേഖലയിലും തിരിച്ചടി നേരിട്ടു.

വ്യാപാര തകര്‍ച്ചയെ തുടര്‍ന്ന് ഉണ്ടായ കടബാധ്യതയും നിയമവ്യവഹാരങ്ങളും അദ്ദേഹത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. 1989ല്‍ ബിസിനസ് സാമ്രാജ്യം തകര്‍ന്ന അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഡാളസിലെ ചെറിയ വീട്ടില്‍ താമസിച്ചുവരികയായിരുന്ന ഹണ്ടിനെ അവസാനകാലത്ത് അല്‍ഷിമേഴ്‌സ് രോഗബാധിതനായതോടെ വൃദ്ധസദനത്തിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന് മുന്ന് സ്ത്രീകളിലായി 14 മക്കളുണ്ട്.

Latest