Connect with us

Gulf

സ്‌കൂള്‍ ബസില്‍ കുട്ടി ശ്വാസം മുട്ടി മരിച്ച കേസ് അടുത്ത 19ലേക്ക് മാറ്റി

Published

|

Last Updated

അബുദാബി: സ്‌കൂള്‍ ബസില്‍ നാലു വയസുകാരി നിസാ ആലം ശ്വാസം മുട്ടിമരിക്കാനിടയായ കേസിലെ വിചാരണ അടുത്തമാസം 19ലേക്ക് മാറ്റി. ഇന്നലെ കോടതിയില്‍ ആദ്യം വിചാരണക്കെടുത്ത കേസ് ഇതായിരുന്നു. കേസില്‍ ബസ് സൂപ്പര്‍ വൈസര്‍, ഡ്രൈവര്‍ (ഇരുവരും ഏഷ്യക്കാര്‍), ബസ് അറ്റന്‍ഡര്‍ (അറബ് വംശജ), ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമ, സ്‌കൂള്‍ മാനേജര്‍ (ആഫ്രിക്കന്‍) എന്നീ അഞ്ച് പ്രതികളാണുള്ളത്. പ്രതിഭാഗം വക്കീല്‍ കേസ് നീട്ടിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു.

Latest