Connect with us

Gulf

ട്രാം: നിയമലംഘനത്തിന് കനത്ത പിഴ

Published

|

Last Updated

ദുബൈ: സര്‍വീസുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ വിശദാംശങ്ങള്‍ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പുറത്തിറക്കി. നിയമലംഘനം പിടികൂടാന്‍ ട്രാം കടന്നുപോകുന്ന വഴികളില്‍ 715 ക്യാമറകളാണു ഘടിപ്പിച്ചത്. ട്രാം, വാഹനയുമടകള്‍, കാല്‍നടയാത്രക്കാര്‍ എന്നിവരുടെ ജീവന്‍ അപകടത്തിലാക്കുന്ന നിയമലംഘനങ്ങള്‍ക്കു കടുത്ത പിഴചുമത്തുമെന്ന് ആര്‍ടിഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മേയ്‌സ് ബിന്‍ അദ്ദി അറിയിച്ചു.
ചുവപ്പ് സിഗ്‌നല്‍ മറികടന്നുണ്ടായ അപകടത്തില്‍ ജീവന്‍ അപായപ്പെടുന്ന സാഹചരൃമുണ്ടായാല്‍ 10,000 ദിര്‍ഹമില്‍ കുറയാത്തതും 30,000 ദിര്‍ഹമില്‍ കവിയാത്തതുമായിരിക്കും പിഴ. 30 ദിവസം മുതല്‍ ഒരു വര്‍ഷം വരെ അപകടത്തിനു കാരണക്കാരനായ വ്യക്തിയുടെ ലൈസന്‍സ് പിടിച്ചെടുക്കും. ചുകപ്പ് സിഗ്‌നല്‍ മറികടന്നുണ്ടായ അപകടത്തില്‍ പരുക്ക് പറ്റുക മാത്രമാണു സംഭവിച്ചതെങ്കില്‍ പിഴ 5000- 15,000 ദിര്‍ഹമായിരിക്കും. കേസിനു കാരണക്കാരനായ ആളുടെ ലൈസന്‍സ് ഒരു മാസം മുതല്‍ ആറു മാസം വരെ തടഞ്ഞുവയ്ക്കാന്‍ ആര്‍ടിഎക്കു അധികാരമുണ്ടായിരിക്കുമെന്നും എക്‌സി. ഡയറക്ടര്‍ അറിയിച്ചു.