Eranakulam
മദ്യ നിരോധനത്തില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് പിണറായി
കൊച്ചി: സംസ്ഥാനത്ത് പൂര്‍ണ്ണ മദ്യനിരോധനം കൊണ്ടുവരാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടിയ മദ്യനിരോധനം അംഗീകരിക്കാനാകില്ലെന്നും മദ്യം നിരോധിച്ചത് കൊണ്ട് മദ്യാസക്തി കുറയുമെന്ന വാദം തെറ്റാണെന്നും പിണറായി പറഞ്ഞു. കള്ള് ചെത്ത് തൊഴിലാളി ഫെഡറേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.ശാസ്ത്രീയമായ തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യം നിരോധിച്ചത്. തയ്യാറെടുപ്പില്ലാത്ത മദ്യനിരോധനം കടുത്ത സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ക്രമസമാധാനനില തകരാനും മദ്യ ഉപഭോഗം കൂടാനും ഇത് ഇടയാക്കും. സമ്പൂര്‍ണ മദ്യ നിരോധനം അക്രമങ്ങള്‍ക്ക് കാരണമാകും.മദ്യ നിരോധനമല്ല മദ്യ വര്‍ജ്ജനമാണ് ആവശ്യമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.