Connect with us

Techno

'ഇന്‍ബോക്‌സ്': പുതിയ ഇ മെയില്‍ സര്‍വീസുമായി ഗൂഗിള്‍

Published

|

Last Updated

in boxതങ്ങളുടെ ജനപ്രിയ ഫീച്ചറുകളായ ഗൂഗിള്‍ നൗ, ജി മെയില്‍ എന്നിവ സംയോജിപ്പിച്ച് ഗൂഗിള്‍ പുതിയ ഇ മെയില്‍ സര്‍വീസ് അവതരിപ്പിച്ചു. “ഇന്‍ബോക്‌സ”് എന്നാണ് പുതിയ സര്‍വീസിന് ഗൂഗിള്‍ പേര് നല്‍കിയിരിക്കുന്നത്. ഐ ഒ എസ്, ആന്‍ഡ്രോയിഡ് എന്നീ പ്ലാറ്റ്‌ഫോമുകളിലും വെബിലും ഇന്‍ബോക്‌സ് ലഭ്യമാവും. എന്നാല്‍ ക്ഷണിക്കപ്പെടുന്നവര്‍ക്ക് മാത്രമേ ഇന്‍ബോക്‌സില്‍ അക്കൗണ്ട് തുടങ്ങാനാവൂ. ജി മെയ്‌ലിന്റെ തുടക്കത്തിലും ക്ഷണിക്കപ്പെടുന്നവര്‍ക്ക് മാത്രമാണ് സേവനം ലഭ്യമായിരുന്നത്.

ക്ഷണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് inbox@google.com എന്ന മെയിലിലേക്ക് അഭ്യര്‍ത്ഥന അയക്കാം. ക്ഷണം കിട്ടുന്നവര്‍ക്ക് നിലവിലുള്ള ജി മെയില്‍ അക്കൗണ്ട് ഉപയോഗിച്ച് ഇന്‍ബോക്‌സില്‍ ലോഗിന്‍ ചെയ്യാവുന്നതാണ്.

ജി മെയിലിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഇന്‍ബോക്‌സും രൂപകല്‍പന ചെയ്തിരിക്കുന്നത്. ജി മെയിലിനൊപ്പം തന്നെ ഇന്‍ബോക്‌സും കൊണ്ടുപോവാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്.

വിവേചന ബുദ്ധിയോടെ കൂടുതല്‍ വിവരങ്ങള്‍ ഉപയോക്താക്കളുടെ മുന്നിലെത്തിക്കാന്‍ ഇന്‍ബോക്‌സിനാവും. ഇ മെയില്‍ സന്ദേശങ്ങള്‍ തുറക്കേണ്ട ആവശ്യം പോലുമില്ല. മെസേജ് ലിസ്റ്റിനൊപ്പം ഗൂഗിള്‍ നൗ സര്‍വീസിലേതുപോലെ ഇന്‍ഫോകാര്‍ഡുകളായി ഇന്‍ബോക്‌സില്‍ വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. വിമാന സമയം, പാക്കേജ് ട്രാക്കിംഗ്, ഫോട്ടോകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് പ്രത്യക്ഷപ്പെടുക.