Connect with us

Techno

രഹസ്യങ്ങള്‍ ചോര്‍ത്തുന്നു; ഷവോമി ഫോണ്‍ ഉപയോഗിക്കരുതെന്ന് വ്യോമസേന

Published

|

Last Updated

xiaomi-5ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് വിറ്റഴിക്കപ്പെട്ട ചൈനീസ് ഫോണായ ഷവോമി ഉപയോഗിക്കരുതെന്ന് വ്യോമസേന. കോളുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചൈനീസ് ഇന്‍ഫര്‍മേഷന്‍ വകുപ്പിന് ചോര്‍ത്തിക്കൊടുക്കാന്‍ ഷവോമി ഫോണുകളില്‍ സംവിധാനമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വ്യോമസേന സൈനികരേയും കുടുംബാംഗങ്ങളേയും ഷവോമി ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയത്.

ഇന്ത്യന്‍ കമ്പ്യൂട്ടര്‍ റെസ്‌പോണ്‍സ് ടീം ആണ് ഷവോമി കോള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയത്. വിവരങ്ങള്‍ ചോര്‍ത്തുന്ന കാര്യം കമ്പ്യൂട്ടര്‍ റെസ്‌പോണ്‍സ് ടീം സ്വയം കണ്ടെത്തിയതാണോ എന്ന കാര്യം വ്യക്തമല്ല. ഷവോമി വിവരങ്ങള്‍ ചോര്‍ത്തുന്നതായി തായ്‌വാനിലും ആരോപണമുയര്‍ന്നിരുന്നു.

---- facebook comment plugin here -----

Latest