Connect with us

Gulf

ജി സി സി തീവണ്ടിപ്പാത 2017ല്‍ യാഥാര്‍ഥ്യമാവും

Published

|

Last Updated

ദുബൈ: യു എ ഇ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജി സി സി റെയില്‍പാത 2017ല്‍ യാഥാര്‍ഥ്യമാവുമെന്ന് വിദഗ്ധര്‍. കഴിഞ്ഞ ദിവസം ആര്‍ ടി എയുടെ സഹകരണത്തോടെ ദുബൈയില്‍ നടന്ന മിന റെയില്‍ ആന്‍ഡ് മെട്രോ സമ്മിറ്റാണ് ഇത്തരം ഒരു പ്രതീക്ഷ നല്‍കിയത്. ഈ രംഗത്തെ വിദഗ്ധരുടെ പങ്കാളിത്തത്താല്‍ സമ്മിറ്റ് ശ്രദ്ധേയമായിരുന്നു. ജി സി സി റെയിയില്‍ പദ്ധതിയില്‍ പങ്കാളികളായ മുഴുവന്‍ രാജ്യത്തു നിന്നുമുള്ള വിദഗ്ധര്‍ ഇതില്‍ പങ്കെടുത്തിരുന്നു. റെയിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശദമായി സമ്മിറ്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. യാത്രക്കാരുടെ വിസ ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ അതിര്‍ത്തിയില്‍ പരിശോധിക്കുന്നതിന് പകരം അതാത് സ്ഥലത്ത് ചെന്നിറങ്ങുന്നിടത്താവുന്നത് യാത്രക്കാര്‍ക്ക് നേട്ടമാവുമെന്ന് സമ്മിറ്റില്‍ പങ്കെടുത്തവരില്‍ ഒരാളായ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയിലെ മുഹമ്മദ് അല്‍ ഹൂറാനി വ്യക്തമാക്കി.
73,460 കോടി ദിര്‍ഹമാണ് പദ്ധതിക്കായി ചെലവ് വരിക. മൊത്തം നീളം 1,940 കിലോമീറ്ററായിരിക്കും. യു എ ഇക്ക് പുറമേ ഒമാന്‍, സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളെയാണ് റെയില്‍പാത കൂട്ടിയിണക്കുക. വിവിധ രാജ്യങ്ങള്‍ക്കിടയില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് ഏകീകൃത സംവിധാനങ്ങള്‍ നടപ്പാക്കാനാണ് സമ്മിറ്റ് പ്രധാനമായും ചര്‍ച്ച നടത്തിയത്. ജി സി സി റെയില്‍ പദ്ധതിയുടെ ഭാഗമാവുന്ന യു എ ഇയുടെ ഇത്തിഹാദ് റെയില്‍പദ്ധതിയും ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

 

Latest