Connect with us

National

പ്രധാനമന്ത്രിയുടെ ദീപാവലി ആശംസ വിവാദത്തില്‍

Published

|

Last Updated


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ദീപാവലി ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ വിദേശ ഫോട്ടോഗ്രാഫര്‍ രംഗത്ത്. പോസ്റ്റിനൊപ്പം ആശംസനേര്‍ന്ന് നല്‍കിയ ചിത്രമാണ് വിവാദമാകുന്നത്. താന്‍ എടുത്ത ചിത്രം തന്റെ അനുമതി വാങ്ങാതെയാണ് പ്രധാനമന്ത്രി ഫേസ്ബുക്കിലിട്ടതെന്ന് കേംബ്രിഡ്ജ് മസാച്ചുസാറ്റ്‌സിലെ ഫോട്ടോഗ്രാഫറായ ബിമല്‍ നേപ്പാള്‍ പറയുന്നു.

appeal

നാഷണല്‍ ജോഗ്രാഫിക്കില്‍ അടിച്ചുവന്ന ഈ ചിത്രത്തില്‍ ചെറിയ മാറ്റം വരുത്തിയാണ് പ്രധാനമന്ത്രി ഉപയോഗിച്ചിരിക്കുന്നതെന്നാണ് ബിമലിന്റെ വാദം. 2012ല്‍ താന്‍ ഫ്ളിക്കറില്‍ അപ്‌ഡേറ്റ് ചെയ്ത ചിത്രമാണ് പ്രധാനമന്ത്രി എടുത്ത് ഉപയോഗിച്ചതെന്നും ഇദ്ദേഹം പറയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ പോലെ പ്രമുഖനായ ഒരാള്‍ തന്റെ ചിത്രം ഉപയോഗിച്ചത് ബഹുമതിയായി കാണുന്നുവെങ്കിലും ചിത്രത്തിന് ക്രഡിറ്റ് നല്‍കാത്തതില്‍ തനിക്ക് പരാതിയുണ്ടെന്നാണ് ബിമലിന്റെ പക്ഷം.

ഇൗ മാസം 21നാണ് ഇൗ ചിത്രം ഉള്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ആശംസ നല്‍കിയത്.

---- facebook comment plugin here -----

Latest