Connect with us

National

വാക്കാല്‍ ഉത്തരവുകള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കേണ്ടതില്ലെന്ന് നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: മേലുദ്യോഗസ്ഥരുടെ വാക്കാലുള്ള ഉത്തരവുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. രേഖാമൂലം എഴുതി നല്‍കുന്ന ഉത്തരവുകള്‍ മാത്രം പാലിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് മെമ്മോറാണ്ടം പുറത്തിറങ്ങയത്.

നിയമപരമായോ അല്ലാതെയോ ഉള്ള ഏത് നിര്‍ദേശവും രേഖാമൂലം എഴുതി നല്‍കണമെന്നാണ് പുതിയ മാന്വലില്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് മന്ത്രിമാരില്‍ നിന്നോ അവരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നോ നിയമപ്രകാരമുള്ള ഒരു നിര്‍ദേശം വാക്കാല്‍ ലഭിച്ചാല്‍ അക്കാര്യം സെക്രട്ടറിയെ (ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവന്‍) അറിയിക്കണമെന്നും മാന്വലില്‍ പറയുന്നു. നിയമപ്രകാരമല്ലാത്ത നിര്‍ദേശമാണെങ്കില്‍ അത് നിയമപ്രകാരമുള്ളതല്ലെന്നും മേലുദ്യോഗസ്ഥരെ അറിയിക്കണം.

മന്ത്രിമാര്‍ സ്ഥലത്തില്ലാത്ത സമയത്ത് ഏതെങ്കിലും ഒരു അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെങ്കില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വഴി അത് രേഖാമൂലം വാങ്ങണം. പിന്നീട് മന്ത്രി തിരിച്ചെത്തിയാല്‍ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും മെമ്മോറാണ്ടം വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest