Connect with us

Malappuram

എസ് എസ് എഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സമ്മേളനം സമാപിച്ചു

Published

|

Last Updated

തേഞ്ഞിപ്പലം: പഠനം തന്നെയാണ് സമരം എന്ന പ്രമേയത്തില്‍ നടന്ന എസ് എസ് എഫ് ജില്ലാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സമ്മേളനം സമാപിച്ചു.
ചരിത്രത്തെ പുതുതലമുറ നെഞ്ചേറ്റണമെന്നും, സോഷ്യല്‍ മീഡിയകളില്‍ ആയുസിനെ ആത്മഹുതി നടത്തുന്നവര്‍ പൂര്‍വികരില്‍ നിന്ന് പകര്‍ന്ന പാഠമുള്‍ക്കൊണ്ട് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്ക് ജന്മം ത്യജിക്കണമെന്നും കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. പഠിപ്പു മുടക്കി പരാക്രമങ്ങള്‍ സൃഷ്ടിക്കുന്ന ക്യാമ്പസുകളില്‍ പഠനത്തെ സമരായുധമാക്കി പുതുതലമുറക്ക് മാതൃകയാവുമെന്ന പ്രതിജ്ഞയോടെയാണ് പ്രതിനിധികള്‍ പിരിഞ്ഞത്.
ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നായി നൂറ് കണക്കിന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ സെഷനുകളില്‍ സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി അസ്സഖാഫി, ഡോ. ഹുസൈന്‍ രണ്ടത്താണി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബ്ദുര്‍റശീദ് നരിക്കോട്, സി പി അശ്‌റഫ് നേതൃത്വം നല്‍കി. എ ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു.
പി കെ മുഹമ്മദ് ശാഫി, എം അബ്ദുര്‍റഹ് മാന്‍, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി, സയ്യിദ്മുര്‍തള ശിഹാബ് സഖാഫി, സി കെ എം ഫാറൂഖ്, ടി അബ്ദുന്നാസര്‍, എം കെ എം സ്വഫ്‌വാന്‍, ഗഫൂര്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു. വൈകീട്ട് അഞ്ചിന് നടന്ന വിദ്യാര്‍ഥി റാലിയോടെയാണ് സമ്മേളനം സമാപിച്ചത്.

---- facebook comment plugin here -----

Latest