Connect with us

Malappuram

സമ്മാനം അടിച്ചുവെന്ന് പറഞ്ഞ് കബളിപ്പിച്ചു; സ്വര്‍ണാഭരണത്തിന് പകരം ലഭിച്ചത് മുത്തുമാല

Published

|

Last Updated

പരപ്പനങ്ങാടി: സമ്മാനം അടിച്ചുവെന്ന് പറഞ്ഞ് കബളിപ്പിച്ച് തട്ടിപ്പ്. സ്വര്‍ണാഭരണത്തിന് പകരം ലഭിച്ചതാകട്ടെ മുത്തുമാലയും. മൊബൈല്‍ ഫോണ്‍ വഴിയാണ് സമ്മാന വിവരം അറിയിച്ചത്. താങ്കള്‍ക്ക് സമ്മാനം അടിച്ചിട്ടുണ്ടെന്നും 500 രൂപ അടച്ച് പോസ്റ്റ് ഓഫീസില്‍ വി പി പി ആയി അയച്ച് സാധനം കൈപ്പറ്റണമെന്നുമാണ് മൊബൈല്‍ ഫോണിലൂടെ അറിയിക്കുന്നത്. പുതുതായി ആരംഭിച്ച മൊബൈല്‍ കമ്പനി പരസ്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നൂറു കണക്കിന് നമ്പറുകള്‍ നറുക്കെടുത്താണ് താങ്കള്‍ക്ക് സമ്മാനം ലഭിച്ചതെന്നാണ് അറിയിപ്പ്. വി പി പി ആയി പോസ്റ്റോഫീസില്‍ അടക്കുന്ന 500 രൂപ ലഭിക്കുന്നതോടെ ആയിരങ്ങള്‍ വിലയുള്ള സ്വര്‍ണാഭരണം എന്നാണ് തെറ്റിദ്ധരിപ്പിക്കുന്നത്. ആദ്യ വിളിയില്‍ തന്നെ മൊബൈല്‍ ഫോണ്‍ ഉടമയുടെ വിലാസം സംഘടിപ്പിക്കും. ഇങ്ങിനെ സംഘടിപ്പിക്കുന്ന വിലാസത്തിലാണ് വി പി പി പ്രൈസ് എത്തുന്നത്. ഇവരെ വിശ്വസിക്കുന്ന ഫോണ്‍ ഉടമ പോസ്റ്റ് ഓഫീസില്‍ പണം അടവാക്കി സാധനങ്ങള്‍ കൈപ്പറ്റുന്നു. ഇതില്‍ സ്വര്‍ണാഭരണത്തിന് പകരം ലഭിക്കുന്നത് വളരെ നാമമാത്രമായി വിലയുള്ള മുത്തുമാലയാണെന്ന് കാണുന്നതോടെയാണ് കബളിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. ഇത്തരത്തില്‍ കബളിക്കപ്പെട്ട നിരവധിപേര്‍ പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. വൈഷ്ണു എന്റര്‍പ്രൈസസ് 16-2-1471131 എ-ലേക്ക് പേട്ട്, ഹൈദ്രബാദ് എന്ന സ്ഥാനപത്തിന്റെ പേരിലാണ് പോസ്റ്റല്‍ വി പി പിയായി പ്രൈസ് അടങ്ങിയ പാഴ്‌സല്‍ വിലാസക്കാരനെ തേടിയെത്തുന്നത്.

Latest