Connect with us

Malappuram

ജില്ലയില്‍ ചെങ്കണ്ണ് രോഗം പടരുന്നു

Published

|

Last Updated

വണ്ടൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെങ്കണ്ണ് രോഗം പടരുന്നു. വിദ്യാര്‍ഥികളില്‍ രോഗം വ്യാപകമായതോടെ സ്‌കൂളുകളില്‍ ഹാജര്‍ നില കുറഞ്ഞിട്ടുണ്ട്. രോഗം ബാധിച്ച പലര്‍ക്കും ജോലിക്ക് പോകാനും സാധിക്കുന്നില്ല.
വേനല്‍മഴയുടെ കാലത്താണ് ഈ രോഗം കൂടുതലായി കാണാറുള്ളതെങ്കിലും ഇത്തവണ നേരത്തെ രോഗം വ്യാപിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ബാക്ടീരിയബാധ മൂലമുള്ള ചെങ്കണ്ണാണ് പടര്‍ന്നുപിടിക്കാറെങ്കിലും വൈറസ് ബാധയെ തുടര്‍ന്നുള്ള രോഗവും ഇപ്പോള്‍ പടരുന്നുണ്ട്. ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും പിന്നീട് അടുത്ത കണ്ണിനെയും ബാധിക്കും. കണ്ണിന് കടുത്ത ചുവപ്പുനിറം, മണ്‍തരികള്‍ കണ്ണില്‍പോയതുപോലെയുള്ള അസ്വസ്ഥത, രാവിലെ എഴുന്നേല്‍ക്കുമ്പോഴും അല്ലാതെയും പീളകെട്ടല്‍, ചൊറിച്ചില്‍, വേദന, കണ്ണില്‍നിന്ന് വെള്ളം വരിക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണ് ചിലപ്പോള്‍ ഒരു കണ്ണിനെ മാത്രം ബാധിച്ചേക്കാം. പീളകെട്ടലും കുറവാകും. അതേസമയം, കണ്‍പോളകള്‍ നീരുവന്ന് വീര്‍ത്ത് കണ്ണുകള്‍ ഇടുങ്ങിയിരിക്കും.
രോഗിയുടെ കണ്ണുകളിലേക്ക് നോക്കുന്നതുമൂലം രോഗം പകരില്ലെങ്കിലും ഇവരില്‍ നിന്ന് അകന്നു നില്‍ക്കാനാണ് ജനങ്ങള്‍ ശ്രമിക്കാറുള്ളത്. അതെസമയം ചെങ്കണ്ണ് രോഗത്തിനുള്ള ജന്റാമൈസിന്‍, ഡിപ്രോഫ്‌ളോഡീസിം മരുന്നുകള്‍ വേണ്ടത്രെ ലഭ്യാമാകാത്ത സ്ഥിതിവിശേഷവുമുണ്ട്.
എയര്‍ ഇന്ത്യ ഓഫീസുകള്‍ നിര്‍ത്തലാക്കാനുള്ള
തീരുമാനം പിന്‍വലിക്കണം
മലപ്പുറം: എയര്‍ ഇന്ത്യയുടെ സംസ്ഥാനത്തെ ഏഴ് പ്രധാന ടിക്കറ്റ് ബുക്കിംഗ് ഓഫീസുകള്‍ നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിക്കണമെന്നും ഓഫീസുകള്‍ നിലനിര്‍ത്തണമെന്നും കേരളാ പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പാലോളി അബ്ദുര്‍റഹ്മാന്‍ ആവശ്യപ്പെട്ടു. മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ഓഫീസുകളാണ് ഈ മാസം 31നകം പൂട്ടണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്. ഇത് കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികളെ പ്രയാസപ്പെടുത്തും.
കേരളത്തിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിട്ടുള്ളത്. നഷ്ടത്തിന്റെ കണക്കു പറഞ്ഞ് ബുക്കിംഗ് ഓഫീസുകള്‍ പൂട്ടാനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest