Connect with us

Kozhikode

വിദ്യാഭ്യാസം ലക്ഷ്യം കാണാന്‍ സാമൂഹത്തിന്റെ മനോഗതി മാറണം: പി ടി എ റഹീം

Published

|

Last Updated

മുക്കം: വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ ധാര്‍മിക നേതൃത്വം നല്‍കുന്നതിന് ക്രിയാത്മക മുന്നേറ്റത്തിന് പ്രതിജ്ഞയെടുത്ത് എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോണ്‍ഫ്രന്‍സ് സമാപിച്ചു.
കളന്‍തോട് വിസ്ഡം ഹോംസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലയിലെ പതിനേഴ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് പി അലവി സഖാഫി കായലം അധ്യക്ഷത വഹിച്ചു. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം ലക്ഷ്യം കാണാന്‍ സാമൂഹത്തിന്റെ മനോഗതി മാറണം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ധാര്‍മികമായി സംസ്‌കൃതരായ സമൂഹത്തിന്റെ സൃഷ്ട്ടിപ്പാണ്. എന്നാല്‍ സാമ്പത്തിക താത്പര്യങ്ങളില്‍ തട്ടി വിദ്യാഭ്യാസം അര്‍ഥ ശൂന്യമാകുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ ദുരവസ്ഥ മാറാന്‍ സമൂഹത്തിന്റെ മനോഗതി മാറ്റാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. ഈ രംഗത്ത് എസ് എസ് എഫിന് ഏറെ ചെയ്യാനാകുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് ജില്ലാ സെക്രട്ടറി മുഹമ്മദലി സഖാഫി വള്ള്യാട്, എസ് എസ് എഫ് സംസ്ഥാന ജോ സെക്രട്ടറി മജീദ് അരിയല്ലൂര്‍, ലത്വീഫ് പുവ്വത്തിക്കല്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. എസ്എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍, ജില്ലാ സാരഥികളായ സി പി ശഫീഖ് ബുഖാരി, സമദ് സഖാഫി മായനാട്, സി പി ഉബൈദുല്ല സഖാഫി, എം ടി ശിഹാബുദ്ദീന്‍ സഖാഫി, അംജദ് മാങ്കാവ്, റിയാസ് ടി കെ സംബന്ധിച്ചു. ക്യാമ്പസുകളിലെ ധാര്‍മിക ചുറ്റുപാടുകളെക്കുറിച്ച് നടന്ന ക്യാമ്പസ് ബീറ്റ് സംവാദത്തില്‍ വിവിധ ക്യാമ്പസുകളിലെ പ്രതിനിധികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എസ് എസ് എഫ് കുന്ദമംഗലം ഡിവിഷന്‍ പ്രസിഡന്റ് ഇബ്‌റാഹീം സഖാഫി താത്തൂര്‍ സമാപന പ്രസംഗം നടത്തി.

Latest