Connect with us

National

കാശ്മീരില്‍ സുരക്ഷ ശക്തമാക്കി

Published

|

Last Updated

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഹുര്‍റിയത് കോണ്‍ഫറന്‍സ് കാശ്മീരില്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീരില്‍ പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കാനെത്തുന്നത് രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്ന് സംഘടനാ നേതാവ് സയ്യിദ് അലി ഷാ ഗീലാനി ആരോപിച്ചു. അതേസമയം ബന്ദിനാഹ്വാനം ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. പല സ്ഥലങ്ങളിലും പോലീസും അര്‍ധസൈനിക വിഭാഗങ്ങളും ശക്തമായ പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ശ്രീനഗറില്‍ പല സ്ഥലങ്ങളിലും പ്രത്യേക പരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ വര്‍ഷം ദീപാവലി ആഘോഷങ്ങള്‍ കാശ്മീര്‍ വെള്ളപ്പൊക്ക ദുരന്തമനുഭവിക്കുന്നവരുടെ കൂടെയയായിരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി അറിയിച്ചത്. അതേസമയം പ്രധാനമന്ത്രിയെത്തുന്നത് കാശ്മീരിലെ ദുരിതമനുഭവിക്കുന്നവര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.