Connect with us

Palakkad

കൊപ്പം-വളാഞ്ചേരി റോഡ് സംസ്ഥാന പാതയാക്കണമെന്ന്‌

Published

|

Last Updated

കൊപ്പം: ചെര്‍പ്പുളശ്ശേരി- പേങ്ങാട്ടിരി, കൊപ്പം – വളാഞ്ചേരി റോഡ് സംസ്ഥാനപാതയാക്കണമെന്ന ആവശ്യം ശക്തം. മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡില്‍ വാഹനസര്‍വീസും യാത്രാതിരക്കും വര്‍ധിച്ചതോടെയാണ് ഈ ആവശ്യം ശക്തമാകുന്നത്. പാലക്കാട് നിന്ന് വളാഞ്ചേരിയിലേക്കും കോഴിക്കോട്ടേക്കും നിലവില്‍ പട്ടാമ്പി വഴിയാണ് യാത്ര.
ഇങ്ങിനെ യത്ര ചെയ്യുമ്പോള്‍ 69 കിലോമീറ്റര്‍ ദൂരം കൂടും. ചെര്‍പ്പുളശ്ശേരി പേങ്ങാട്ടിരി, കൊപ്പം വഴി യാത്രയാക്കുമ്പോള്‍ 10 കിലോമീറ്റര്‍ കുറഞ്ഞുകിട്ടുന്നതോടൊപ്പം ഗതാഗതക്കുരുക്കും ഇല്ലാതാകും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്കും കാടാമ്പുഴ ‘ഗവതി ക്ഷേത്രത്തിലേക്കുമായി പട്ടാമ്പി, കൊപ്പം വഴി ദിനംപ്രതി 100 കണക്കിന് യാത്രക്കാരാണ് പോകുന്നത്. മലയാളസര്‍വകലാശാലയിലേക്കും വിദ്യാര്‍ഥികളുടെ യാത്രാതിരക്ക് ഏറെയാണ്. ചെര്‍പ്പുളശ്ശേരി, പേങ്ങാട്ടിരി – കൊപ്പം – വളാഞ്ചേരി റോഡ് സംസ്ഥാനപാതയാക്കിയാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഗുണകരമാകും. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും പാലക്കാട് നിന്നുള്ളവര്‍ പട്ടാമ്പി, കൊപ്പം, വളാഞ്ചേരി വഴിയാണ് പോകുന്നത്. ഇവര്‍ക്കും ഈ സൗകര്യം ആശ്വാസമാകും.
പാലക്കാട് – കോഴിക്കോട് റൂട്ടിലെ എളുപ്പവഴിയുമാണ്. ഈ ആവശ്യം ഉന്നയിച്ച് സി പി മുഹമ്മദ് എംഎല്‍എ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കിയതും അനുകൂല സമീപനം ഉണ്ടായതുമാണ്. എന്നാല്‍ സംസ്ഥാനപാതയാക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. മാത്രമല്ല, മുളയംകാവ് മുതല്‍ കൊപ്പം തിരുവേഗപ്പുറ വരെയും റോഡ് ശോച്യാവസ്ഥയിലാണ്.
പാതയില്‍ അറ്റകുറ്റപണികള്‍ നടത്തണമെന്ന് നാളുകളായുള്ള ആവശ്യമാണ്. റോഡ് നിര്‍മിച്ചതില്‍ പിന്നെ ഈ റോഡ് നന്നാക്കിയിട്ടില്ല. പട്ടാമ്പി-പെരിന്തല്‍മണ്ണ റോഡ് കൂടുന്ന കൊപ്പം ജംഗ്ഷനില്‍ ടൗണ്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ പാലക്കാട്ടുകാര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും കോഴിക്കോട്ടേക്കും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്കും കാടാമ്പുഴ ക്ഷേത്രത്തിലേക്കും എത്താന്‍ വളരെ ആശ്വാസകരമാകും.

Latest