Connect with us

Wayanad

എസ് എം എ സമീക്ഷ 2014 ട്രൈനിംഗ് ക്യാമ്പ് തുടങ്ങി

Published

|

Last Updated

കല്‍പ്പറ്റ: സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നടത്തിവരുന്ന സമീക്ഷ 2014 ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മേഖലാതല മഹല്ല് -മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിമാര്‍ക്കുള്ള ട്രൈനിംഗ് ക്യാമ്പുകളുടെ മുന്നൊരുക്കം പനമരം ബദ്‌റുല്‍ ഹുദയില്‍ നടത്തി.
ഉസ്താദുമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്കും മുതഅല്ലിംകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കും തുടക്കമായി. ഇത് സംബന്ധിച്ച് നടന്ന എക്‌സിക്യൂട്ടീവ് മീറ്റ് സംസ്ഥാന സെക്രട്ടറി കെ എം എ റഹീം ഉദ്ഘാടനം ചെയ്തു. കെ കെ മുഹമ്മദലി ഫൈസി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി യഅ്ക്കൂബ് ഫൈസി ചര്‍ച്ച അവതരിപ്പിച്ചു. മുഹമ്മദ് സഖാഫി ചെറുവേരി സ്വാഗതവും അബ്ദുസ്സലാം മിസ്ബാഹി നന്ദിയും പറഞ്ഞു.

Latest