Connect with us

Wayanad

കര്‍ഷകത്തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ കര്‍മസേന വരുന്നു

Published

|

Last Updated

മാനന്തവാടി: ജില്ലയിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ തൊഴിലാളിക്ഷാമത്തിന് പരിഹാരമെന്നോണം കാര്‍ഷിക കര്‍മസേന രൂപീകരിക്കുന്നു. വയനാട് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനിയാണ് സേനയെ രംഗത്തെത്തിക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ നടവയല്‍ വില്ലേജിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കുക. ഇതിനായി കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും വെവ്വേറെ യോഗങ്ങള്‍ നടത്തിയിരുന്നു. ഇരുവിഭാഗവും ഇക്കാര്യത്തില്‍ സഹകരിക്കുമെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് നടവയലില്‍ ആദ്യ രൂപീകരണം നടക്കുന്നത്. നൂറില്‍പരം കര്‍ഷകത്തൊഴിലാളികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നിന്ന് ആരോഗ്യശേഷി, പ്രായം, കാര്‍ഷിക പ്രവൃത്തിയിലുള്ള പരിചയം, ജോലിയോടുള്ള ആത്മാര്‍ഥത, കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിചയം, പുതിയ കൃഷിരീതികള്‍ പഠിക്കാനുള്ള താത്പര്യം എന്നിവ പരിഗണിച്ചാണ് കാര്‍ഷിക കര്‍മസേനയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുക. തൊഴിലാളികളെ ആവശ്യമുള്ള കര്‍ഷകര്‍ വിവരം മുന്‍കൂട്ടി നല്‍കണം. വേതനത്തിന്റെ അമ്പത് ശതമാനം ജോലി ആരംഭിക്കുന്നതിന്റെ മൂന്നുദിവസം മുമ്പ് നടവയലിലെ കമ്പനി ഓഫീസില്‍ അടയ്ക്കണം. തൊഴിലാളികള്‍ക്ക് രണ്ടുനേരത്തെ ഭക്ഷണവും ആളുകളുടെ എണ്ണം, ദൂരം എന്നിവ കൂടുതലാണെങ്കില്‍ വാഹനച്ചെലവും കര്‍ഷകര്‍ നല്‍കണം. ഇതിനകം നിരവധി കര്‍ഷകത്തൊഴിലാളികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതായി ചെയര്‍മാന്‍ പി.എ. ദേവസ്യ അറിയിച്ചു.

Latest