Connect with us

National

പ്രധാനമന്ത്രി കാശ്മീരില്‍; അതിര്‍ത്തിയില്‍ വീണ്ടും പാക് വെടി

Published

|

Last Updated

ജമ്മു: പ്രധാനമന്ത്രി  നരേന്ദ്രമോദി ഇന്ന് കാശ്മീരിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.  രാവിലെ സിയാച്ചിനിലെ സൈനിക മേഖല പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ധീരസൈനികര്‍ക്കൊപ്പം ഈ ദിവസം ചിലവഴിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പ്രളയക്കെടുതികള്‍ അനുഭവിക്കുന്നവരെ ശ്രീനഗറില്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. മോദി എത്തുന്നതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗത ഉണ്ടാകുമെന്നാണ് ഇവര്‍ കരുതുന്നത്. ഇത്തവണ തന്റെ ദീപാവലി ആഘോഷം കാശ്മീര്‍ പ്രളയബാധിതര്‍ക്കൊപ്പമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

പ്രളയം നാശം വിതച്ച കാശമീര്‍ ജനതയ്ക്ക് കൂടുതല്‍ ആശ്വാസം പകരുന്ന നടപടികളും പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതുവരെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങള്‍ മോദി പരിശോധിക്കും. കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല മോദിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ വിഘടനവാദികള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കാശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ നാലാമത്തെ കശ്മീര്‍ സന്ദര്‍ശനമാണിത്.
അതേസമയം പാക് സൈന്യം അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്പ് നടത്തി. രാംഘട്ടിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന്റെ വെടിവയ്പ്പ്. ദീപാവലി പ്രമാണിച്ച് അട്ടാരിയില്‍ ഇരു രാജ്യങ്ങളുടേയും സൈനികര്‍ മധുരം കൈമാറുന്ന പതിവ് ഇത്തവണ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായി പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പ്രതിഷേധിച്ചാണിത്.

Latest