Connect with us

International

വാഷിംഗ്ടണ്‍ പോസ്റ്റ് മുന്‍ എഡിറ്റര്‍ ബെന്‍ ബ്രാഡ്‌ലി അന്തരിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കന്‍ ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ മുന്‍ എഡിറ്റര്‍ ബെന്‍ ബ്രാഡ്‌ലി(93) അന്തരിച്ചു. കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പിടിയിലായിരുന്നു. അമേരിക്കയിലെ ഏറെ പ്രശസ്തമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്ന പത്രപ്രവര്‍ത്തകനായിരുന്നു ബ്രാഡ്‌ലി. വിവാദമായ വാട്ടര്‍ഗേറ്റ് അഴിമതി വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുകൊണ്ടുവന്നത് ഇദ്ദേഹം എഡിറ്ററായിരിക്കെയാണ്.

Latest