Connect with us

Kerala

എസ് വൈ എസ് ലിഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു

Published

|

Last Updated

കോഴിക്കോട്: “സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം” എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന 60- ാം വാര്‍ഷികത്തിന്റെ രണ്ടാംഘട്ട പദ്ധതികള്‍ കൂടുതല്‍ സജീവമാക്കുമെന്ന പ്രതിജ്ഞയോടെ എസ് വൈ എസ് ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു.
അടുത്ത മാസം ഒന്ന് മുതല്‍ ആരംഭിക്കുന്ന 60- ാം വാര്‍ഷികത്തിന്റെ പ്രത്യക്ഷ പ്രചാരണ പരിപാടികളുടെ പഠനം മുഖ്യഅജന്‍ഡയാക്കി വിവിധ സെഷനുകളിലായി നടത്തിയ സമ്മിറ്റ് കോഴിക്കോട് സമസ്ത സെന്ററില്‍ സുപ്രിം കൗണ്‍സില്‍ ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 2015 ഫെബ്രുവരി വരെയുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികളിലേക്ക് വഴി തുറക്കുന്ന പദ്ധതി ഗൈഡ് രണ്ടിന്റെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കായംകുളം മജ്‌ലിസില്‍ നടന്ന സമ്മിറ്റ് പി എച്ച് അലി ദാരിമിയുടെ അധ്യക്ഷതയില്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് പറവൂര്‍, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, മുഹമ്മദ് ബാദുഷ സഖാഫി, വിവിധ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ എസ് വൈ എസ് ഭാരവാഹികളും എക്‌സിക്ക്യൂട്ടീവ് കൗണ്‍സില്‍ ഭാരവാഹികളുമാണ് സമ്മിറ്റില്‍ സംബന്ധിച്ചത്.

 

Latest